Jump to content

Resolution:Approval of Universal Code of Conduct Enforcement Guidelines/ml

From Wikimedia Foundation Governance Wiki
This page is a translated version of the page Resolution:Approval of Universal Code of Conduct Enforcement Guidelines and the translation is 100% complete.
Resolutions യൂണിവേഴ്സൽ കോഡ് ഓഫ് കോൺഡക്റ്റ് - നിർവ്വഹണ മാർഗ്ഗരേഖയുടെ അംഗീകാരം Feedback?
ഈ പ്രമേയം 2023 മാർച്ച് 9-ന് അംഗീകരിക്കപ്പെട്ടു.

വിക്കിമീഡിയയുടെ പദ്ധതികളിലെല്ലാം ഓൺലൈനോ അല്ലാതെയോ ഉള്ള എല്ലാ ഇടങ്ങളിലും ബാധകമാവുന്ന തരത്തിലുള്ള നയമായി യൂണിവേഴ്സൽ കോഡ് ഓഫ് കോൺഡക്റ്റിനെ ("UCoC") ബോർഡ് ഓഫ് ട്രസ്റ്റീസ് 2020-ൽ അംഗീകരിച്ചു;

ആയതിനാൽ, നിർവ്വഹണ മാർഗ്ഗരേഖ പരസ്യപ്പെടുത്തലായിരിക്കും UCoC നടപ്പാക്കുന്നതിന്റെ അടുത്ത ഘട്ടം;

ആയതിനാൽ, മാർച്ച് 2002-ൽ UCoC നിർവ്വഹണ മാർഗ്ഗരേഖയുടെ പ്രഥമ കരടുരൂപം വോട്ടിനിടുകയുണ്ടായി;

2022-ലെ വോട്ടെടുപ്പിൽ 57% പിന്തുണ നേടിയെങ്കിലും അനുബന്ധമായി ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ സൂക്ഷ്മപരിശോധന നടത്തി ഭേദഗതികൾ വരുത്താനും വീണ്ടും വോട്ടിനിടാനുമായി UCoC പ്രൊജൿറ്റ് ടീമും, ബോർഡ് ഓഫ് ട്രസ്റ്റീസും തീരുമാനിക്കുകയുമായിരുന്നു;

അങ്ങനെ, മാർച്ച് 2022-ന് ശേഷം സന്നദ്ധപ്രവർത്തകരും ജീവനക്കാരുമടങ്ങുന്ന ഒരു റിവിഷൻ കമ്മറ്റി രൂപീകരിക്കപ്പെടുകയും നിർവ്വഹണ മാർഗ്ഗരേഖ പുതുക്കുകയും ചെയ്തു; കൂടാതെ

അതുപ്രകാരം, 2023 ജനുവരി-ഫെബ്രുവരി മാസങ്ങളിലായി നടന്ന കമ്മ്യൂണിറ്റി വോട്ടെടുപ്പിൽ റിവിഷൻ ചെയ്യപ്പെട്ട എൻഫോഴ്സ്മെന്റ് ഗൈഡ്‌ലൈൻ 76% പിന്തുണ നേടുകയുണ്ടായി;

ആയതിനാൽ ഇപ്പോൾ അത്

റിസോൾവ്ഡ്, റിവൈസ് ചെയ്യപ്പെട്ട യൂണിവേഴ്സൽ കോഡ് ഓഫ് കോൺഡക്റ്റ് എൻഫോഴ്സ്മെന്റ് ഗൈഡ്‌ലൈനുകൾ ഇതോടെ ബോർഡ് അംഗീകരിച്ചിരിക്കുന്നു.

Connect
Nataliia Tymkiv (Chair), Esra'a Al Shafei (Vice Chair), Shani Evenstein Sigalov (Vice Chair), Luis Bitenourt-Emilio, Victoria Doronina, Dariusz Jemielniak, Lorenzo Losa, Raju Narisetti, Mike Peel, Rosie Stephenson-Goodknight, Jimmy Wales
നിലവിലില്ല.
Tanya Capuano

അവലംബങ്ങൾ