Jump to content

Wikimedia Licensing Policy

From Wikimedia Foundation Governance Wiki
This page is a translated version of the page Resolution:Licensing policy and the translation is 90% complete.
Outdated translations are marked like this.

ഉപയുക്തമായ നിര്‍‌വചനങ്ങള്‍

സംരംഭം
ഒരു ഭാഷയിലുള്ള അല്ലെങ്കില്‍ ബഹുഭാഷകളിലുള്ള നിശ്ചിത വിക്കിമീഡിയ ഫൗണ്ടേഷന്‍ സംരംഭം - മലയാളം വിക്കിപീഡിയ, ഇംഗ്ലീഷ് വിക്കിനിഘണ്ടു, മെറ്റാവിക്കി എന്നിവ പോലെ.
സ്വതന്ത്ര ഉള്ളടക്ക അവകാശപത്രം
https://freedomdefined.org/Definition/1.0 -ല്‍ കാണപ്പെടുന്ന സ്വതന്ത്ര സാംസ്കാരികസംഭാവനകളുടെ നിര്‍‌വചനം പതിപ്പ് 1.0 പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുന്ന ഒരു അവകാശപത്രം.
ഒഴിവ് അനുശാസന നയം (Exemption Doctrine Policy — EDP)
ചില സംരം‌ഭങ്ങളില്‍മാത്രം, അമേരിക്കന്‍ ഐക്യനാടുകളിലെയും പ്രസ്തുത സംരംഭത്തിലെ ഉള്ളടക്കം ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന രാജ്യങ്ങളിലെയും (അങ്ങനെയൊന്നുണ്ടെങ്കില്‍) നയങ്ങളുടെ (case law ഉള്‍പ്പെടെയുള്ളവയുടെ) പരിമിതികള്‍ പ്രസ്തുത സംരംഭത്തിനനുയോജ്യമായ രീതിയില്‍ ബോധ്യമാക്കിക്കൊണ്ട്, പകര്‍പ്പവകാശമുള്ള സാമഗ്രികള്‍ അവയുടെ ലൈസന്‍സിംഗ് നില ഗണിക്കാതെതന്നെ പ്രസ്തുത സംരംഭത്തിന് ഉപയുക്തമായ രീതിയില്‍ അപ്‌ലോഡ് ചെയ്യാന്‍ അനുവദിക്കുന്ന ഒരു നയം. ഉദാ: https://en.wikipedia.org/wiki/Wikipedia:Non-free_content

Resolution

ലോകമാകമാനമുള്ള ജനങ്ങളെ എല്ലാത്തരം വിദ്യാഭ്യാസസംബന്ധമായ വിവരങ്ങളും സ്വതന്ത്ര ഉള്ളടക്ക ലൈസന്‍സിനു കീഴില്‍ സമ്പാദിക്കുന്നതിനും സ്വരുക്കൂട്ടുന്നതിനും സന്നദ്ധരാക്കുക” എന്നത് വിക്കിമീഡിയ ഫൗണ്ടേഷന്റെ നിയോഗമായിരിക്കക്കൊണ്ട്,

  1. എല്ലാ സംരംഭങ്ങളും, സ്വതന്ത്ര ഉള്ളടക്ക അനുമതിപത്രപ്രകാരമുള്ള അല്ലെങ്കില്‍ മുകളില്‍‍ വിവരിച്ചപ്രകാരം ‘സ്വതന്ത്ര സാംസ്കാരിക കൃതികളുടെ നിര്‍‌വചനം’ അനുസരിച്ച് സ്വതന്ത്രമായ ഉള്ളടക്കം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
  2. ഇതിനുപരിയായി, വിക്കിമീഡിയ കോമണ്‍സ് ഒഴികെയുള്ള സംരംഭങ്ങള്‍ക്ക് ഒരു EDP വികസിപ്പിക്കുകയും സ്വീകരിക്കുകയും ചെയ്യാവുന്നതാണ്. EDPയ്ക്കു വിധേയമായ, സ്വതന്ത്രമല്ലാത്ത ഉള്ളടക്കം, അങ്ങനെ വിധേയമാണെന്ന് ഉപയോക്താക്കള്‍ക്കും പുനഃരുപയോക്താക്കള്‍ക്കും എളുപ്പം തിരിച്ചറിയുന്നതിന് യാന്ത്രികമായി വായിച്ചെടുക്കാവുന്ന ഒരു രൂപഘടനയിലൂടെ അക്കാര്യം വ്യക്തമാക്കേണ്ടതാണ്.
  3. അത്തരം EDP-കള്‍ എണ്ണത്തില്‍ തുലോം കുറവായിരിക്കണം. അവയുടെ ഉപയോഗം, തികച്ചും അസാധാരണമായ ചില സന്ദര്‍ഭങ്ങള്‍ ഒഴിച്ചാല്‍; ചരിത്രപരമായി പ്രാധാന്യമുള്ള സംഭവങ്ങള്‍ ചിത്രീകരിക്കാനും, ലോഗോകള്‍ പോലെ സംരക്ഷിത കൃതികള്‍ ഉള്‍പ്പെടുത്താനും, പകര്‍പ്പകവാശമുള്ള സമകാലിക കൃതികള്‍ക്കൊണ്ട് ലേഖനങ്ങള്‍ക്ക് (ലവലേശത്തിന് കൈവിട്ടുനിന്ന) പൂര്‍ണ്ണത കൈവരുത്താനും മാത്രമായി തീര്‍ത്തും പരിമിതപ്പെടുത്തേണ്ടതാണ്. യുക്തിസഹമായി, ആര്‍ക്കെങ്കിലും സ്വതന്ത്രപകര്‍പ്പവകാശത്തോടുകൂടി അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുന്ന തരം മാദ്ധ്യമങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ EDP വഴി അനുവദിച്ചുകൂടാ. ഉദാഹരണത്തിന് ജീവിച്ചിരിക്കുന്ന ശ്രദ്ധേയരായ വ്യക്തികളുടെ ചിത്രങ്ങള്‍. എന്നെങ്കിലും തത്തുല്യമായ അദ്ധ്യാപനത്തിനുതകുന്ന ഒരു സ്വതന്ത്ര മാദ്ധ്യമം ലഭ്യമാവുകയാണെങ്കില്‍ EDP പ്രകാരമുള്ള മാദ്ധ്യമം ഉടനെതന്നെ അതുവച്ച് മാറ്റേണ്ടതാണ്.
  4. യുക്തമായ കാരണങ്ങളില്ലെങ്കില്‍ EDP-കള്‍ക്കനുസരിച്ച് ഉപയോഗിക്കുന്ന മാദ്ധ്യമങ്ങള്‍ നീക്കം ചെയ്യപ്പെടാവുന്നതാണ്. മറ്റു സ്വതന്ത്ര ഉള്ളടക്കവുമായി ബന്ധപ്പെട്ടുമാത്രമേ ഇവ ഉപയോഗിക്കാവൂ.
  5. ഒരു EDP നിലവിലുള്ള സംരംഭങ്ങളില്‍ താഴെപ്പറയുന്ന നടപടികളുമായി മുന്നോട്ടുപോകുന്നതായിരിക്കും:
    • 2007 മാര്‍ച്ച് 23ലെ സ്ഥിതിപ്രകാരം, (മുകളില്‍ ‍‌വിവരിച്ചപ്രകാരം) അസ്വീകാര്യമായ അനുപതിപത്രപ്രകാരം അപ്‌ലോഡ് ചെയ്യപ്പെട്ടതും നീക്കം ചെയ്യാതിരിക്കേണ്ടതിന് യുക്തമായ കാരണങ്ങളൊന്നുമില്ലാത്തതുമായ മാദ്ധ്യമങ്ങളെല്ലാം നീക്കം ചെയ്യേണ്ടതാണ്. EDP അനുമതിപ്രകാരം നിലനിര്‍ത്തേണ്ട എല്ലാത്തരം മാദ്ധ്യമങ്ങളെക്കുറിച്ചും അവ നിലനിര്‍ത്തേണ്ടത് യുക്തിസഹമാണോ എന്ന് ചര്‍ച്ചചെയ്യേണ്ടതും അനുയോജ്യമായ കാരണങ്ങളില്ലെങ്കില്‍ അവയും നീക്കേണ്ടതുമാണ്.
  6. EDP നിലവിലില്ലാത്ത സംരംഭങ്ങളില്‍, താ‍ഴെപ്പറയുന്ന നടപടികള്‍ സ്വീകരിക്കേണ്ടതാണ്:
    • 2007 മാര്‍ച്ച് 23ലെ സ്ഥിതിപ്രകാരം, അസ്വീകാര്യമായ അനുപതിപത്രപ്രകാരം അപ്‌ലോഡ് ചെയ്യപ്പെട്ട എല്ലാ ഫയലുകളും നീക്കം ചെയ്യേണ്ടതാണ്.
    • ഒരു EDP രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പദ്ധതി സമൂഹങ്ങളെ പ്രസ്തുത പ്രക്രിയയില്‍ സഹായിക്കാന്‍ ഫൗണ്ടേഷന്‍ പ്രതിജ്ഞാബദ്ധമാണ്.
    • 2008 മാര്‍ച്ച് 23 ആകുമ്പോഴേയ്ക്കും മുകളില്‍ വിവരിച്ചിരിക്കുന്നതിനനുസരിച്ച് അസ്വീകാര്യമായ അനുപതിപത്രപ്രകാരം നിലവിലുള്ള എല്ലാ ഫയലുകളും ഒന്നുകില്‍ ഒരു EDP പ്രകാരം സ്വീകരിക്കേണ്ടതും അല്ലെങ്കില്‍ നീക്കം ചെയ്യേണ്ടതുമാണ്.

2007 മാര്‍ച്ച് 23ന് 7 അനുകൂലവോട്ടോടെ പാസാക്കിയത്.